കാട്ടാക്കട:
കാട്ടുപന്നികളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ ഇടവാച്ചൽ സ്വദേശി എബിക്കാണ്
ഇന്നലെ രാത്രി 9 മണിക്ക് കളളിക്കാട് വാവോട് വച്ച് കാട്ട് പന്നികളുടെ ആക്രമണം ഉണ്ടായത്.
കാട്ടാക്കടയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞു ബൈക്കിൽ പോവുകയായിരുന്ന എബിക്ക് നേരെ പാഞ്ഞടുത്തു എബിയെ കാട്ട് പന്നി ഓടിച്ചോറിടയായിരുചി.
കൈയ്ക്കും കാലിനും ആണ് പരിക്ക് , കാലിൽ സാരമായ പരിക്ക് പറ്റിയിട്ടുണ്ട്
റോഡിൽ.കിടന്ന എബിയെ പിന്നാലെ എത്തിയ യാത്രക്കാരാണ് പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തി കാട്ടാക്കട മമൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, മുൻപും പ്രദേശത്ത് നിരവധി പേരെ പന്നി ആക്രമിച്ചിട്ടുണ്ട് . പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ പറയുന്നു
കാട്ടുപന്നികളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്





0 Comments