/uploads/news/news_കൂന്തള്ളൂർ_ഗവ:_എൽ.പി.എസ്സിൽ_'വർണക്കൂടാരം..._1745334985_860.jpg
NEWS

കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ 'വർണക്കൂടാരം' പ്രോജക്ട് നിർമാണോദ്ഘാടനം ചെയ്തു


ചിറയിൻകീഴ്: കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ 'വർണക്കൂടാരം' പ്രോജക്ട് നിർമാണോദ്ഘാടനം ചിറയിൻകീഴ് എം.എൽ.എ വി.ശശി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.രജിത അധ്യക്ഷത വഹിച്ചു. 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം കവിത സന്തോഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ സുലഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ വിനീത, വാർഡ് മെമ്പർ ആർ.മനോന്മണി, ആറ്റിങ്ങൽ ബി.പി.സി വിനു.സി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ഷീല സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ടോമി നന്ദിയും പറഞ്ഞു.

കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ 'വർണക്കൂടാരം' പ്രോജക്ട് നിർമാണോദ്ഘാടനം ചെയ്തു

0 Comments

Leave a comment