/uploads/news/news_കോട്ടക്കല്‍_നഗരസഭയിലെ_പെന്‍ഷന്‍_ക്രമക്കേ..._1732876596_8714.jpg
NEWS

കോട്ടക്കല്‍ നഗരസഭയിലെ പെന്‍ഷന്‍ ക്രമക്കേടില്‍ അന്വേഷണം


മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബി.എം.ഡബ്യു കാറുള്ളവരുമുണ്ടെന്ന് ധനവകുപ്പ് കണ്ടെത്തി. സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ച സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ധനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ പെന്‍ഷന്‍ വാങ്ങാന്‍ ഇടയായത് എങ്ങനെയെന്നു കണ്ടെത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും ധനവകുപ്പ് നിര്‍ദേശം നല്‍കി.

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയിരുന്നവരില്‍ ചിലര്‍ക്ക് ബി.എം.ഡബ്ല്യൂ പോലുള്ള ആഡംബര കാര്‍ സ്വന്തമായുള്ളത് കൂടാതെ വലിയ വീടുകളുമുണ്ട്. ഇവരില്‍ ചിലര്‍ ഭാര്യയും ഭര്‍ത്താവുമടക്കം സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്താശയോടു കൂടി മാത്രമേ ഇത്ര വലിയ ക്രമക്കേടുണ്ടാവൂ എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പെന്‍ഷന് അർഹതപ്പെട്ടവരുടെ കൂട്ടത്തിൽ ചേര്‍ത്തവര്‍, പെന്‍ഷന്‍ അര്‍ഹത കാണിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ (വില്ലേജ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) തുടങ്ങിയവര്‍ക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. എങ്ങനെ ഇവരെ ചേര്‍ത്തു, പട്ടികയില്‍ ചേര്‍ക്കുന്നതില്‍, അഴിമതി, കൈക്കൂലി, മറ്റിടപെടലുകള്‍ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയിരുന്നവരില്‍ ചിലര്‍ക്ക് ബി.എം.ഡബ്ല്യൂ പോലുള്ള ആഡംബര കാര്‍ സ്വന്തമായുണ്ട്.

0 Comments

Leave a comment