മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ അടക്കമുള്ളവരാണ് നടപടി നേരിട്ടത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ഇയാളുടെ മരണകാരണം കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. അതേസമയം താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്ന് സംശയമുണ്ട്.രാസലഹരിയുമായി പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ കുഴഞ്ഞുവീഴുകയും, ഉടന്‍ ആശുപത്രിയിലെത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചതവുകള്‍ അടക്കം 13 പാടുകള്‍ കണ്ടെത്തിയിരുന്നു. ക്രൂരമായി പോലീസ് മര്‍ദിച്ചുവെന്നാണ് കണ്ടെത്തല്‍. ശരീരത്താകെ മര്‍ദനമേറ്റ പാടുകളെന്നും പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി. ആമാശയത്തില്‍ എംഡിഎംഎയുമായി പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. അന്വേഷണം സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംയുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് താനൂരില്‍ നിന്ന് പിടികൂടിയതെന്നാണ് പോലീസ് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് ആരോപണം. പോലീസ് നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടോ എന്ന് അന്വേഷിക്കുമെന്നും മലപ്പുറം എസ്പി അറിയിച്ചു. അസ്വാഭാവിക മരണത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷണം നടത്തും.
മുതുകിന്റെ താഴെയായി അഞ്ച് മുറിവുകളുടെ പാടുണ്ട്. കാലിന്റെ പിന്‍ഭാഗത്തായി ചതഞ്ഞ മൂന്ന് പാടുകള്‍, ഇടതുകാലിന്റെ അടിഭാഗത്തായും, വയറിന്റെ ഭാഗത്തും മുറിവുകളുണ്ട്. പോലീസ് ലാത്തിയില്‍ നിന്നേറ്റ മര്‍ദനത്തിലൂടെയാണ് ഈ പാടുകള്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച്ച തേഞ്ഞിപ്പലത്ത് വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് തിരൂരുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഇയാളെ കൊണ്ടുപോയതെന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. എന്നാല്‍ രാത്രി 1.45ന് മാത്രമാണ് ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നത്.
ഇതുവരെയുള്ള സമയം മര്‍ദനത്തിനിരയായി എന്നാണ് സൂചന. അതിന് ശേഷമാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിക്കും മുമ്പാണ് ഇയാള്‍ മരിച്ചതെന്ന സൂചനയാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇയാളുടെ വയറില്‍ നിന്ന് എംഡിഎംഎ പാക്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് വിഴുങ്ങിയതാണോ മര്‍ദനമാണോ മരണകാരണം എന്നാണ് കണ്ടെത്താനുള്ളത്.
ഇയാളുടെ മരണകാരണം കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. അതേസമയം താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്ന് സംശയമുണ്ട്.രാസലഹരിയുമായി പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.





0 Comments