/uploads/news/news_തിരുനാവായ_കുംഭമേള_ഇന്ന്_തുടങ്ങും_1768539874_5014.jpg
NEWS

തിരുനാവായ കുംഭമേള ഇന്ന് തുടങ്ങും


തിരുനാവായ: മഹാമാഘ എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് ഇന്ന് തുടക്കം. ഇന്ന് വിവിധ വിഭാഗങ്ങളുടെ മതപരമായ ചടങ്ങുകളാണ് നടത്തുക. രാവിലെ ആറുമുതല്‍, ആയിനിപ്പുള്ളി വൈശാഖിന്റെ കാര്‍മ്മികത്വത്തില്‍ വീരസാധനക്രിയ നടക്കും. ശനിയാഴ്ച രാവിലെ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകര്‍മം നടത്തും. ഈ ചടങ്ങുകളോടെയാണ് തിരുനാവായയില്‍ ''കുംഭമേളയ്ക്ക്'' ഔപചാരിക തുടക്കം കുറിക്കുന്നത്. 19 മുതല്‍ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘമഹോത്സവം. 19ന് രാവിലെ 11ന് നാവാമുകുന്ദക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനംചെയ്യും. ഒരുക്കങ്ങളുടെ ഭാഗമായി പുഴയില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സംഘാടകര്‍ വ്യാഴാഴ്ച കലക്ടര്‍ വി ആര്‍ വിനോദുമായി ചര്‍ച്ചനടത്തിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തുടരാനും ചടങ്ങുകള്‍ നടത്താനും ജില്ലാഭരണകൂടം വാക്കാല്‍ അനുമതിനല്‍കി. കര്‍ശന നിബന്ധനകളോടെയാണ് അനുമതി.

മഹാമാഘ എന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് ഇന്ന് തുടക്കം

0 Comments

Leave a comment