തിരുവനന്തപുരം:- കേരളത്തിൻ്റെ 590 കിലോമീറ്റർ തീരദേശത്തുകൂടി പതിനഞ്ച് മീറ്റർ വീതിയിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായി പ്രഖ്യാപിച്ച 65000 കോടി രൂപയുടെ തീരദേശ ഹൈവേ പദ്ധതി ആരുടെ വികസനത്തിനാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന മത്സ്യതൊഴിലാളികൾ ഭരണകൂട ഭീകരതയുടെ അടയാളമായ പിങ്ക് കുറ്റികളുമായി സെക്രട്ടറിയേറ്റ് മാർച്ചു നടത്തി.ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ മാർച്ച് ഉത്ഘാടനം ചെയ്തു.
തീരദേശത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത സർക്കാർ മത്സ്യതൊഴിലാളിക്കളുടെ വികസനമെന്ന പേരിൽ തീരദേശത്ത് അടിച്ചേൽപ്പിക്കുന്ന പദ്ധതികൾ വിനാശകരമാണെന്നും തീരദേശ ഹൈവേയുടെ സമഗ്ര പദ്ധതി രേഖ പുറത്ത് വിടാതെ ഒരു ജനതയുടെ ആവാസ മേഘലയിൽ സർവ്വേ കല്ലുകൾ ഇടുന്നത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളി സമൂഹവുമായി ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ സർവ്വേ കുറ്റികൾ ഇടുന്നത് തടയുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈ: പ്രസിഡൻ്റ് ആൻ്റോ ഏലിയാസ്, എസ്. സ്റ്റീഫൻ, സി.മേഴ്സി മാത്യു, വലേരിയൻ ഐസക്ക്, രാജു ആശ്രയം, ജെനറ്റ് ക്ലീറ്റസ് ,ആൻ്റണി കുരിശുങ്കൽ ,എസ്. ജയിംസ്,ലീമ സുനിൽ, പി.വി വിൽസൺ, ചിന്നാ പോൾ , ഫാ.ബേബി ചാലി, ഡോ: OG സജിത, ഷാളറ്റ് പുന്തുറ,എ.വൈ.അനിൽ, ഫാ.ബെന്നി, ഇ.പി.അനിൽ, ഗീതാ ബിജു, കോവളം ബാദുഷ എന്നിവർ പ്രസംഗിച്ചു.
തീരദേശ ഹൈവേ എന്തിനെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം കേരള സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷൻ





0 Comments