തീരവാസികളുടെ ആശങ്ക പരിഹരിക്കാതെയുള്ള തീരദേശ ഹൈവേ പദ്ധതിയ്ക്കെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാർ നടപ്പിലാക്കുവാൻ പോകുന്ന തീരദേശ ഹൈവേപദ്ധതിയ്ക്ക് ബധൽ മാർഗ്ഗം വേണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാതെ ഏകപക്ഷീയമായി തയ്യാറാക്കിയ സാമൂഹിക ആഘാത പഠന റിപ്പോർട്ട് പിൻവലിയ്ക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ടാണ്
ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയമായിട്ട്പോലും പഞ്ചായത്ത് അധികൃതർ കാട്ടുന്ന മനുഷ്യത്വരഹിതമായ കടുത്ത അനാസ്ഥയ്ക്കെതിരെ എതിരെയും പ്രതിഷേധ കൂട്ടായ്മയിൽ വിമർശനമുയർന്നു.
ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം സ്നേഹാറാമിൽ സംഘടിപ്പിച്ച പ്രധിഷേധ കൂട്ടായ്മയിൽ പദ്ധതി വരുന്നത് മൂലം ഉണ്ടാകുന്ന വൻതോതിൽ ഉള്ള കുടിയൊഴിപ്പിക്കൽ, സാമൂഹിക പ്രത്യാഘാതം, വിവരങ്ങൾ മറച്ചു വച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാൻ ഉള്ള നീക്കം, മത്സ്യമേഖലക്ക് ഉണ്ടാകാൻ പോകുന്ന നാശം, തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചർച്ചയായി.
തങ്ങൾ വികസനത്തിനെതിരല്ലെന്നും നിലവിലെ പദ്ധതിക്കു പകരം എലിവേറ്റഡ് ഹൈവേ കൊണ്ടുവരാൻ അധികൃതർ തയ്യാറാകണമെന്നും ചർച്ചയിൽ പൊതു ആവശ്യമുയർന്നു. ഇതിനായി പുനർഗേഹം പദ്ധതി പ്രകാരം ഇതിനോടകം അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ മാത്രം ഒഴിപ്പിക്കപ്പെട്ടത് എണ്ണൂറിൽ അധികം കുടുംബങ്ങളാണ്. തീരത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിലെ ഒഴിഞ്ഞുപോയ കുടുംബങ്ങളുടെ വസ്തുക്കൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെയേറെ ചിലവ് കുറച്ച്കൊണ്ടു തന്നെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുവാൻ കഴിയുന്നതാണെന്നും, ഇത്തരത്തിൽ എലിവേറ്റഡ് ഹൈവേ സാധ്യമാക്കുകയാണെങ്കിൽ, അശാസ്ത്രീയ നിർമ്മാണ പ്രവർത്തികൾ കൊണ്ട് തീരശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന അഞ്ചുതെങ്ങ് മേഖലയ്ക്ക് തീര ശോഷണത്തിൽ നിന്നുള്ള ചെറുത്തുനിൽപ്പിനും പ്രദേശവാസികളെ കുടിയൊഴിപ്പിക്കാൻ തന്നെ തീരദേശ ഹൈവേ യാഥാർത്ഥ്യമാക്കുവാനും സാധിക്കുന്നതാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
നിലവിൽ പദ്ധതിയുടെ വിവരങ്ങൾ മൂടിവച്ചുകൊണ്ടുള്ള അധികൃതരുടെ ഇരട്ടതാപ്പ് നയത്തിനെതിരെ പ്രധിഷേധവും ജില്ലാ കളക്ടറെ രേഖമൂലം നിവേദനം സമർപ്പിക്കുവാനും ചർച്ചയിൽ ധാരണയായി.
സ്നേഹറാം അഡ്മിന്സ്ട്രെറ്റർ ഫാദർ വിൻസെന്റ് പേരെ പാടാൻ, ജിയോ, ജനറ്റ്, ആന്റണി, ഔസേഫ്, വർഗീസ്, അഞ്ചുതെങ്ങ് സജൻ, സുദീപൻ എന്നിവർ യോഗത്തിൽ ആശങ്കകൾ പങ്കുവച്ചുകൊണ്ട് സംസാരിച്ച പരിപാടിയിൽ മുതലപ്പൊഴി, താഴമ്പള്ളി, പൂത്തുറ, വേലിമുക്ക് കോട്ടമുക്ക്, തോണി കടവ്, വലിയപള്ളി, കൊച്ചു മേത്തൻകടവ്, അഞ്ചുതെങ്ങ് ജംഗ്ഷൻ, മണ്ണാകുളം, മുണ്ടുതറ, മാമ്പള്ളി, കാപാലീശ്വരം, കായിക്കര, മൂലയ് തോട്ടം, കോവിൽ തോട്ടം, നെടുങ്ങണ്ട തുടങ്ങിയ സ്ഥലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
തീരവാസികളുടെ ആശങ്ക പരിഹരിക്കാതെയുള്ള തീരദേശ ഹൈവേ പദ്ധതിയ്ക്കെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധ കൂട്ടായ്മ.





0 Comments