/uploads/news/news_തെരുവുനായ_ശല്യത്തില്‍_വീര്‍പ്പുമുട്ടി_കോ..._1762599066_7822.jpg
NEWS

തെരുവുനായ ശല്യത്തില്‍ വീര്‍പ്പുമുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം


കോഴിക്കോട്: തെരുവു നായ ശല്യത്തില്‍ വീര്‍പ്പുമുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം. മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകളുള്ളത്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിനു മുന്‍പിലും വാര്‍ഡുകള്‍ക്കു മുന്‍പിലും നിരവധി തെരുവു നായകളാണ് കൂട്ടം കൂടി നില്‍ക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്ന ജീവനക്കാര്‍ക്കും ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ഭയത്തോടെയല്ലാതെ നടക്കാനാകില്ല. രോഗികളും അവരുടെ കൂട്ടിരിപ്പുകാരും തെരുവു നായ ശല്യം നേരിടുന്നുണ്ട്. തെരുവു നായകളെ നീക്കം ചെയ്യണമെന്ന സുപ്രിംകോടതിയുടെ പുതിയ ഉത്തരവുണ്ടായതിനു പിന്നാലെ ഇനിയെങ്കിലും അധികൃതരുടെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ.

രാത്രിയില്‍ ഭയമില്ലാതെ നടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും

0 Comments

Leave a comment