/uploads/news/news_നവജാതശിശുവിന്റെ_മൃതദേഹം_കണ്ടെത്തിയ_സംഭവം..._1690539753_8616.jpg
NEWS

നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം : മാമ്പള്ളി സ്വദേശിനിയായ പ്രതി അറസ്റ്റിൽ.


അഞ്ചുതെങ്ങിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിന്റെ മാതാവും മാമ്പള്ളി സ്വദേശിനിയുമായ പ്രതി അറസ്റ്റിൽ. അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലി (40) യെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്.

 

 

 

സംഭവത്തെതുടർന്ന് പ്രത്യേക അന്ന്വേഷണ സംഘം രൂപീകരിക്കുകയും തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, തമിഴ് നാട് സംസ്ഥാനത്തെ കുളച്ചൽ, കന്യാകുമാരി തുടങ്ങി വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

 

തുടർന്ന് നടത്തിയ അന്ന്വഷണത്തിൽ ജൂലിയാണ് നവജാത ശിശുവിന്റെ മാതാവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ അറസ്റ്റ് സ്ത്രീകരിച്ചത്.

 

കഴിഞ്ഞ 18 ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം, മാമ്പള്ളി പള്ളിയ്ക്ക് സമീപത്തെ നടവഴിയിലെ പൈപ്പിൻ ചുവട്ടിലാണ് നവജാത ശിശുവിന്റെ മൃതശരീരം കണ്ടെത്തിയത്.  

 

തെരുവ് നായക്കൾ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു.

 

സംഭവത്തിൽ പോലീസ് ഭാഷ്യം ഇങ്ങനെ : ജൂലൈ 15 ന് വെളുപ്പിന് 5:30 ന് വീട്ടിൽ പ്രസവിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം പ്രതി

കുഴി കുത്തി 'മറവ്'

ചെയ്യുകയായിരുന്നു. പ്രസവ സമയത്ത് കരഞ്ഞ കുട്ടിയെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തിയ ശേഷം ഒരു ബക്കറ്റിൽ സൂക്ഷിക്കുകയും തുടർന്ന് രാവിലെ 6 മണിയോടെ വീടിനടുത്തുള്ള ശുചിമുരിയ്ക്ക് പുറകുവശത്തായി മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു.

 

ഇത് മൂന്നാം ദിവസം തെരുവ് നായ്ക്കൾ മണത്തെത്തി ശവശരീരം കടിച്ചെടുത്ത് റോഡിൽ കൊണ്ടിടുകയും കടിച്ചു പറിയ്ക്കുകയുമായിരുന്നു. തെരുവ്നായ്ക്കളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു.

പ്രതിയെ തുടർ നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ്പ ദേവ IPS. വർക്കല എ.എസ്.പി വിജയഭരത് റെഡ്ഡി IPS എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രൈജു ജി കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്സ്.ഐ രാഹുൽ ആർ ആർ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്സ് ഐ മാഹീൻ ബി, എ.എസ്സ്. ഐ മാരായ വിനോദ്കുമാർ, ജൈനമ്മ എസ്സ് സി.പി.ഒ മാരായ ഷിബു. ഷിബുമോൻ, ഷാൻ, സി.പി.ഒ മാരായ ഷംനാസ്, പ്രജീഷ്, അനു കൃഷ്ണൻ, സുജിത്ത് വൈശാഖൻ സതീശൻ, ഗോകുൽ, കിരൺ, പ്രമോദ് തുടങ്ങിയവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ്  പ്രതിയെ കണ്ടെത്തിയത്.

നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം : മാമ്പള്ളി സ്വദേശിനിയായ പ്രതി അറസ്റ്റിൽ.

0 Comments

Leave a comment