/uploads/news/news_പത്തനംതിട്ട_സഹകരണ_ബാങ്ക്_തിരഞ്ഞെടുപ്പില്..._1695725109_4294.png
NEWS

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം:SFI നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്



പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തതായി യുഡിഎഫ് ആരോപിച്ചതിന് പിന്നാലെ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പുറത്ത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ആരോപണം എസ്എഫ്‌ഐ നിഷേധിച്ചു.

പത്തനംതിട്ട നഗരസഭയിലെ 22 വാർഡുകളിലുള്ളവർക്ക്‌ മാത്രമാണ് വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്. എന്നാൽ തിരുവല്ല സ്വദേശിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമൽ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാൾ അഞ്ചു തവണ കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. ഇത്തരത്തിൽ സിപിഎം ഇത്തരത്തിൽ നഗരസഭാ പരിധിക്ക് പുറത്തുള്ള നിരവധി സിപിഎം അനുഭാവികളും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കളും പ്രവർത്തകരും പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതായാണ് ആരോപണം. ആരോപണങ്ങൾ ശരിവെക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ കള്ളവോട്ട് ആരോപണവുമായി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയോട് പ്രതികരണം തേടിയപ്പോൾ താൻ പാർട്ടി പ്രവർത്തകർക്ക് പിന്തുണ അറിയിക്കാൻ വേണ്ടി എത്തിയതാണെന്നാണ് അറിയിച്ചത്.

അതേ സമയം തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. ദീർഘകാലമായി യുഡിഫിന് തന്നെയാണ് ബാങ്കിന്റെ ഭരണം. ഇത്തവണ ബാങ്ക് പിടിക്കണമെന്ന തീരുമാനത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ ഭരണസമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പത്തിലും യുഡിഎഫ് വിജയിക്കുകയായിരുന്നു. കള്ളവോട്ട് ആരോപണങ്ങൾക്കിടയിലും ഒരിടത്ത് മാത്രമാണ് എൽഡിഎഫിന് ജയിക്കാനായത്.


 

0 Comments

Leave a comment