തിരുവനന്തപുരം: സംസ്ഥാന തല പരിശീലകയായും ജഡ്ജായും തിളങ്ങി കൊച്ചു മിടുക്കി. തലകുത്തി മറിഞ്ഞ് ഈ മിടുക്കി കരസ്ഥമാക്കിയത് ഇൻ്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്. കുറ്റിച്ചൽ ചാമുണ്ഡി നഗറിൽ അജി മൻസിലിൽ ഓട്ടോ ഡ്രൈവറായ അജി - അധ്യാപികയായ ഷെമി ദമ്പതികളുടെ ഇളയ മകൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അറഫ ഫിർദൗസാണ് റിക്കോർഡുകളുടെ നേട്ടം കൈവരിച്ചു മുന്നേറുന്നത്.
ആയോധന കലയായ അഷ്ട്ടേഡു ആഘടയുടെ സംസ്ഥാന തല പരിശീലകയും ജഡ്ജുമാണ് ഈ മിടുക്കി. കൂടാതെ യോഗയിലും പ്രാഗൽഭ്യമുള്ള അറഫ, പദ്മ ചക്രാസനത്തിൽ ഇൻ്റർ നാഷണൽ വേൾഡ് യോഗ റെക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്. അഷ്ട്ടേഡു ആഘട ശിവകല ഗോൾഡൺ മെഡൽ, പെൻങ്കാക്ക് സിലട്ട് ഫൈറ്റിംഗിൽ ബ്രോൺസ് മെഡൽ, കുങ്ഫുവിൽ ബ്ലൂ ബെൽറ്റ് എന്നിവയും ഈ മിടുക്കിയുടെ നേട്ടങ്ങളാണ്.
നൂറോളം നാഷണൽ, ഇൻ്റർനാഷണൽ ലോക റെക്കോർഡുകൾക്കുടമയായ ഡോ അരൂജ് ആണ് അറഫയുടെ പരിശീലകൻ. സഹോദരി ആമിന ഫിർദൗസ് എപ്പോഴും പ്രോൽസാഹനം നൽകി കൂടെയുണ്ടെങ്കിലും ഡാൻസും പാട്ടും തുടങ്ങി കലാ മേഖലയിലാണ് മിടുക്കി. പഠനത്തിലും ഇരുവരും മികവ് പുലർത്തുന്നുണ്ട്.
ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്





0 Comments