തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര തിരുവനന്തപുരം ജില്ലാ പിന്നിട്ടു.34 കിലോമീറ്റർ പിന്നിടാൻ എടുത്തത് 7 മണിക്കൂറുകളിലേറെ. ജനകീയ നേതാവിനെ അവസാനമായി ഒന്ന് കാണാൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാത്തു നിന്നത് പതിനായിരങ്ങളാണ്. രാവിലെ 7:10 ഓടെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർത്ഥനക്ക് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച 7 മണിയോടെ തന്നെ വിവിധ കേന്ദ്രങ്ങളിൽ കാത്തു നിന്നവർക്ക് അവസാനമായി തങ്ങളുടെ പ്രിയ നേതാവിനെ കാണാനായത് മണിക്കൂറുകൾക്ക് ശേഷമാണ്. പ്രധാന പോയിൻ്റുകൾ മുമ്പേ തന്നെ നിശ്ചയിച്ചിരുന്നെങ്കിലും ആളുകൾ കൂട്ടമായി നിന്നയിടങ്ങളിലെല്ലാം തങ്ങളുടെ നേതാവിനെ അവസാനമായി കാണാനുള്ള അവസരം കെ.പി.സി.സി ഒരുക്കിയിരുന്നു.
കേശവദാസപുരത്തും, വട്ടപ്പാറ,വെമ്പായം, കിളിമാനൂർ, തുടങ്ങിയ കേന്ദ്രങ്ങിളിലെല്ലാം ആയിരങ്ങൾ ഒത്തു ചേർന്നിരുന്നു. അൾ കൂട്ടത്തെ നിയന്ത്രിക്കാൻ ഒരുക്കിയിരുന്ന സംവിധാനങ്ങൾ ഒന്നും തികയാതെ വന്നു .
പാതയോരങ്ങൾ ജനസാഗരം : തിരുവനന്തപുരം ജില്ലാ കടന്നുപോയത് 7 മണിക്കൂറെടുത്ത്





0 Comments