/uploads/news/news_മുതലപ്പൊഴിയിൽ_ശക്തമായ_തിരയിലകപ്പെട്ട_മത്..._1690289768_4425.jpg
NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിക്ക് പരിക്ക്


പെരുമാതുറ : മുതലപ്പൊഴിയിലെ അഴിമുഖത്തുണ്ടായ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന മത്സ്യ തൊഴിലാളിക്ക് പരിക്ക്. അഞ്ചുതെങ്ങ് സ്വദേശി 55 വയസ്സുള്ള ക്ലീറ്റസ് എന്ന തൊഴിലാളിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുതലപ്പൊഴി അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽ വള്ളം പൊങ്ങി അടിച്ചാണ് തൊഴിലാളിക്ക് നെഞ്ചിന് പരിക്കേറ്റത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഇദ്ദേഹത്തെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  

മുതലപ്പൊഴിയിൽ ശക്തമായ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിക്ക് പരിക്ക്

0 Comments

Leave a comment