/uploads/news/news_ലോക_തണ്ണീർത്തടദിനം_ആചരിച്ചു._1738935519_1036.jpg
NEWS

ലോക തണ്ണീർത്തടദിനം ആചരിച്ചു.


T

നെടുമങ്ങാട്: കുളപ്പട ഗവ. എൽ.പി സ്കൂളിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജെഫിൻ തണ്ണീർത്തട ബോധവത്കരണ ക്ലാസെടുത്തു. 

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പഞ്ചായത്ത് പ്രസിഡന്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എസ്.എം.സി അംഗം വിഷ്ണു ശർമ്മ അധ്യക്ഷനായി. പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്മി, അധ്യാപകരായ ആർ.ജാസ്മിൻ, പി.രമാദേവി, എസ്.എം.സി ചെയർപേഴ്സൺ രമ്യ എന്നിവർ സംസാരിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജെഫിൻ തണ്ണീർത്തട ബോധവത്കരണ ക്ലാസെടുത്തു.

0 Comments

Leave a comment