ആറ്റിങ്ങൽ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ യുവജന വിഭാഗമായ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
പാലാംകോണത്ത് വെച്ച് നടന്ന ക്യാമ്പ് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് സലിംകുട്ടി ഓടയം അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, ത്വാഹ അബ്ദുൽ ബാരി, നവാസ് പാലാംകോണം, ഫഹദ് ബഷീർ, സ്വഫ്വാൻ തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി നൗഫൽ മണനാക്ക് സ്വാഗതവും ട്രഷറർ സിദ്ദീഖ് നന്ദിയും പറഞ്ഞു.
വിസ്ഡം യൂത്ത് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു





0 Comments