/uploads/news/news_വിസ്‌ഡം_ആറ്റിങ്ങൽ_മണ്ഡലം_ആദർശ_സമ്മേളനം_1738249812_8530.jpg
NEWS

വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം ആദർശ സമ്മേളനം


T

ആറ്റിങ്ങൽ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം ആദർശ സമ്മേളനം 'തസ്ഫിയ' ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വെച്ച് നടന്നു. ഫെബ്രുവരി 23 ന് പുത്തരിക്കണ്ടം മൈതാനത്ത്  'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ നടക്കുന്ന വിസ്‌ഡം തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്.

വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ സലിം കുട്ടി ഓടയം അധ്യക്ഷനായി. ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നടത്തി. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം ആമുഖ പ്രഭാഷണം നടത്തി. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് നിസാർ കവലയൂർ, മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി നൗഫൽ മണനാക്ക് എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 23 ന് പുത്തരിക്കണ്ടം മൈതാനത്ത് 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ നടക്കുന്ന വിസ്‌ഡം തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്

0 Comments

Leave a comment