/uploads/news/news_വെനസ്വേലയുടെ_നേതാവ്_നിക്കോളാസ്_മഡുറോ_ഇന്..._1767595713_6066.jpg
NEWS

വെനസ്വേലയുടെ നേതാവ് നിക്കോളാസ് മഡുറോ ഇന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാകും


ന്യൂയോര്‍ക്ക്: വെനസ്വേലയുടെ നേതാവ് നിക്കോളാസ് മഡുറോ ഇന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാകും.ന്യൂയോര്‍ക്കിലെത്തിച്ച അദ്ദേഹത്തെ ഇതാദ്യമായാണ് കോടതിയില്‍ ഹാജരാക്കുന്നത്. മയക്കുമരുന്ന് കടത്തിന് അമേരിക്ക മഡുറോയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മഡുറോയുടെ അറസ്റ്റിന്റെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ തയ്യാറെടുക്കുകയാണ്. മഡുറോ ഒരു പരമാധികാര വിദേശ രാഷ്ട്രത്തലവനാണെന്നും അതിനാല്‍ അദ്ദേഹത്തിന് പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും അവര്‍ വാദിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ വാദം കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധരുടെ അഭിപ്രായം.

ന്യൂയോര്‍ക്കിലെത്തിച്ച അദ്ദേഹത്തെ ഇതാദ്യമായാണ് കോടതിയില്‍ ഹാജരാക്കുന്നത്

0 Comments

Leave a comment