T
വെള്ളനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ 'കേരമിത്ര' പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രകാരം കർഷകർക്ക് തെങ്ങുകയറ്റ യന്ത്രങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സി.എസ്.ചന്ദ്രലേഖ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സരള, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി, കൃഷി ഓഫീസർമാരായ ദിലീപ്, അനാമിക, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലാരംഭിച്ച 'കേരമിത്ര' പദ്ധതി ബ്ലോക്ക് പ്രസിഡൻ്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.





0 Comments