തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ക്ഷേത്രം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍. 2019 കാലത്ത് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തു വരികയായിരുന്നു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെയാണ് സുധീഷ് കുമാറിനെ ചോദ്യംചെയ്യാന്‍ തുടങ്ങിയത്. നേരത്തെ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചതും തുടര്‍ന്നുള്ള അറസ്റ്റും.
2019 കാലത്ത് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്





0 Comments