/uploads/news/news_'തൊപ്പി'_പൊലീസ്_കസ്റ്റഡിയില്‍:_പിടികൂടിയ..._1687518346_1149.png
NEWS

'തൊപ്പി' പൊലീസ് കസ്റ്റഡിയില്‍: പിടികൂടിയത് വാതില്‍ ചവിട്ടിപ്പൊളിച്ച്, ലൈവ് വീഡിയോ പങ്കുവെച്ച് നിഹാദ്


കൊച്ചി: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന വിവാദ യൂട്യൂബർ നിഹാദ് പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്ത് വെച്ച് വളാഞ്ചേരി പൊലീസാണ് യൂട്യൂബറെ പിടികൂടിയത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാദിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

എറണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ കഴിയുകയായിരുന്നു നിഹാദ്. പുറത്തേക്ക് ഇറങ്ങി വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യൂട്യൂബർ തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ നിഹാദ് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വാതിൽ ലോക്ക് ആയതിനെ തുടർന്ന് തനിക്ക് അകത്ത് നിന്ന് തുറക്കാൻ പറ്റിയില്ല, ഇതോടൊയാണ് പൊലീസ് ചവിട്ടിപ്പൊളിച്ചതെന്നും യൂട്യൂബർ അവകാശപ്പെടുന്നു.

എറണാകുളത്ത് നിന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ ഉൾപ്പെടേയുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ 'പീപ്പി' എന്ന കട ഉടമയ്ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

'തൊപ്പി' എന്ന യൂട്യൂബർ വരുന്നത് അറിഞ്ഞ് കടയ്ക്ക് മുന്നിൽ നൂറ് കണക്കിന് കുട്ടികൾ ഉൾപ്പടേയുള്ളവർ തടിച്ച് കൂടിയത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പരിപാടിയിൽ 'തൊപ്പി' പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസിൽ പരാതി നൽകിയത്. മറ്റൊരു പൊതുപ്രവർത്തകനും യൂട്യൂബർക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നു.

ഗെയിം സ്ട്രീമറായ നിഹാദിന് ആയിക്കണക്കിന് ഫോളോവേഴ്സാണുള്ളത്. ഇതിൽ ഭൂരിപക്ഷവും സ്കൂൾ വിദ്യാർത്ഥികളുമാണ്. അതേസമയം, ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്നെ ആരോപണ നേരത്തെ തന്നെ പലരും ഉയർത്തിയിരുന്നു. ഇത്തരത്തിൽ അശ്ശീലവും സ്ത്രീവിരുദ്ധതയും പറയുന്ന ഒരാളെ ചെറിയ കുട്ടികൾ പിന്തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പലരുടേയും പരാതി.

തൊപ്പിയെപ്പോലുള്ള യൂട്യൂബർമാർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. തീർത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

ഗുണപരമായ പല മാറ്റങ്ങളും സോഷ്യൽ മീഡിയ രംഗത്ത് നില നിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ - ദളിത് വിരുദ്ധവും, ആധുനിക മൂല്യങ്ങൾക്കെതിരെ പൊതു ബോധം നിർമ്മിക്കുന്നതുമായ വീഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്. ചിന്താ ശേഷിയില്ലാത്ത കുറേപേർ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടേയുള്ളവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ 'പീപ്പി' എന്ന കട ഉടമയ്ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

0 Comments

Leave a comment