ആറ്റിങ്ങൽ : ' അന്നിദാഅ് ' ദഅ് വ സമ്മേളനം നാളെ (ഞായർ) രാവിലെ മുതൽ ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് ക്യാമ്പസ്സിൽ നടക്കും.'നന്മയിലൊന്നിക്കാം സൗഹാർദത്തിന് കൈകോർക്കാം' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രബോധക സംഗമം, വനിതാ സംഗമം, ഉലമാ സംഗമം, പൂർവ വിദ്യാർഥി സംഗമം, വിസ്ഡം സ്റ്റുഡന്റ്സ് പ്രതിനിധി സമ്മേളനം, ബാല സമ്മേളനം, പൊതുസമ്മേളനം, പുസ്തക പ്രകാശനം, എന്നിവ നടക്കും. സമ്മേളനത്തിൽ ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർഥികളെ ആദരിക്കും.
വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും, ദാറുൽ അർഖം പ്രിൻസിപ്പൽ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷനാവും, വിസ്ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട്, കൊല്ലം ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ, സെക്രട്ടറി സൈദ് മുഹമ്മദ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, അബൂബക്കർ സലഫി, ഹംസ മദീനി, ശിഹാബ് എടക്കര, ദാറുൽഅർഖം ഡയറക്ടർ ശറഫുദ്ധീൻ പാങ്ങോട്, സഈദ് ബാഖവി, അർഷദ് അൽഹികമി താനൂർ, ശുഹൈബ് അൽ ഹികമി തുടങ്ങിയവർ പങ്കെടുക്കും.
' അന്നിദാഅ് ' സമ്മേളനം നാളെ





0 Comments