കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്ന് കേസില്‍ പിടിയിലായ പ്രതി മാര്‍ട്ടിന്‍ ഡൊമിനിക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ട്ടിന്‍ സംഭവ ദിവസം തന്നെ ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തെളിവുകളെല്ലാം മാര്‍ട്ടിന്‍ പോലീസിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിന്റെ കാരണം പോലീസ് ആരാഞ്ഞത്.
സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണം. മറ്റാരും അത് ഏറ്റെടുക്കാന്‍ പാടില്ല. എല്ലാം ഒറ്റയ്ക്കാണ് ചെയ്തത്. ഏറെക്കാലമായി യഹോവ സാക്ഷികള്‍ക്കെതിരെ വിരോധം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അതിനാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കൃത്യമായ പ്ലാനോട് കൂടിയാണ് താന്‍ പദ്ധതി നടപ്പാക്കിയതെന്നും മാര്‍ട്ടിന്‍ പോലീസിന് മൊഴി നല്‍കി.
മാര്‍ട്ടിന്‍ ഡൊമിനിക്കിനെ 15 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടിരുന്നു.
പ്രതിയുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ ഡി.സി.പി. എസ്. ശശിധരന്‍ കോടതിയില്‍ വ്യക്തമാക്കി. വിദേശബന്ധത്തിനൊപ്പം സാമ്പത്തികസ്രോതസ്സും അന്വേഷിക്കണം. സ്ഫോടകവസ്തുക്കള്‍ വാങ്ങുന്നതിന് എവിടെ നിന്നാണ് പണം കിട്ടിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, അഭിഭാഷകന്റെ ആവശ്യമില്ലെന്നാണ് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. അഭിഭാഷകനെ ആവശ്യമാണെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

0 Comments