/uploads/news/news_18_കിലോ_വരുന്ന_കഞ്ചാവ്_വീട്ടിൽ_സൂക്ഷിച്ച..._1735561737_784.jpg
NEWS

18 കിലോ വരുന്ന കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിൻകീഴ് പോലീസ് പിടികൂടി


മലയിൻകീഴ്, തിരുവനന്തപുരം: 18 കിലോ വരുന്ന കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിൻകീഴ് പോലീസ് പിടികൂടി. തൈക്കാട് സ്വദേശി വിജയകാന്ത്, ഭാര്യ വിളവൂർക്കൽ സ്വദേശിനി അനിത എന്നിവരാണ് പിടിയിലായത്. മലയിൻകീഴ് കുഴിതാലംങ്കോട് അഖിലാലയം വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിജയകാന്ത് സുമ ദമ്പതികളുടെ ബെഡ്റൂമിൽ നിന്നും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 18.270 Kg കഞ്ചാവാണ് പിടിച്ചെടുത്തത്.

മലയിൻകീഴ് മാവോട്ടുകോണത്ത് വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. 

തിരുവനന്തപുരം റൂറൽ പോലീസ് ജില്ലാ മേധാവി കിരൺ നാരായണൻ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ധാരാളം പേർ വന്നു പോകുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. വിശദമായ അന്വേഷണം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.

 ജില്ല ഡാൻസാഫ് ടീമും മലയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ഐ വിനോദ്, എസ്.സി.പി.ഒ സുനിൽ, എ.എസ്.ഐ ഷീല, സി.പി.ഒമാരായ കൃഷ്ണമോഹൻ, വിഷ്ണു, വിനേഷ്, സുധീർ, ഡ്രൈവർ അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

വീട് കേന്ദ്രീകരിച്ച് ധാരാളം പേർ വന്നു പോകുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു

0 Comments

Leave a comment