തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോകവേ കടലിൽ തെറിച്ച് വീണു മത്സ്യതൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 6 : 15 ഓടെയാണ് അപകടം. അഴിമുഖത്ത് ശക്തമായ തിരയിൽ പ്പെട്ട വള്ളത്തിൽ നിന്നും തെറിച്ച് വീണ ചിറയിൻകീഴ് സ്വദേശി ശിബു (48) നാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ശിബുവിനെ പ്രാഥമിക ചികിത്സക നൽകിയതിനു ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറൈൻ എൻഫോഴ്സ്മെൻ്റ് സി.പി.ഒ അനന്തുവിൻ്റെ നേതൃത്വത്തിൽ ലൈഫ് വാർഡന്മാരായ രാജു, തങ്കരാജ്, ജോസ്, ഫിഷറീസ് ഉദ്യോഗസ്ഥർക്കൊപ്പം മത്സ്യതൊഴിലാളികളുമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിബുവിൻ്റെ ഒപ്പം ഉണ്ടായിരുന്ന ശാന്തിപുരം സ്വദേശി ഫെബിൻ സുരക്ഷിതനാണ്.
അപകടമൊഴിയാതെ മുതലപ്പൊഴി : ഇന്ന് വീണ്ടും അപകടം





0 Comments