/uploads/news/news_അബ്ദുന്നാസർ_മഅ്ദനി_നാളെ_നാട്ടിലെത്തും:_ത..._1689750176_6940.jpg
NEWS

അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും: തിരുവനന്തപുരത്ത് നിന്ന് അൻവാർശേരിയിലേക്ക്


കൊച്ചി: അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കും.

 

കൊല്ലം ജില്ലയിൽ തുടരണമെന്ന നിബന്ധനയോടെയാണ് സുപ്രിംകോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യാർഥം മറ്റു ജില്ലകളിലേക്ക് പോകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയതോടെ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കോടതി അനുമതി നൽകി. കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. നിലവിൽ വിചാരണ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ കൂടിയാണ് കോടതി മഅദ്നക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചത്.

അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും: തിരുവനന്തപുരത്ത് നിന്ന് അൻവാർശേരിയിലേക്ക്

0 Comments

Leave a comment