/uploads/news/news_ആര്‍എസ്എഫിനെ_പിന്തുണക്കുന്നതില്‍_യുഎഇക്ക..._1762437917_6495.jpg
NEWS

ആര്‍എസ്എഫിനെ പിന്തുണക്കുന്നതില്‍ യുഎഇക്കെതിരേ നടപടി വേണമെന്ന് സുഡാന്‍


ന്യൂയോര്‍ക്ക്: സുഡാനില്‍ കൂട്ടക്കൊല നടത്തുന്ന ആര്‍എസ്എഫ് സംഘടനയെ പിന്തുണക്കുന്ന യുഎഇക്കെതിരെ നടപടി വേണമെന്ന് യുഎന്നിലെ സുഡാന്റെ പ്രതിനിധി ഹസന്‍ ഹമീദ്. 2023 മുതല്‍ ആര്‍എസ്എഫിന് യുഎഇ ആയുധങ്ങളും പരിശീലനവും നല്‍കുന്നതായി ഹസന്‍ ഹമീദ് ചൂണ്ടിക്കാട്ടി. '' ആര്‍എസ്എഫിന് ആയുധങ്ങള്‍ നല്‍കുന്നത് ആരാണെന്ന് ലോകത്തിന് അറിയാം. നിര്‍ഭാഗ്യവശാല്‍ യുഎഇയാണ് അത് ചെയ്യുന്നത്. അത് നിര്‍ത്താന്‍ യുഎഇക്കെതിരെ നടപടി വേണം.''-അദ്ദേഹം ആവശ്യപ്പെട്ടു. സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് യുഎഇ അവകാശപ്പെടുന്നത്.

സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് യുഎഇ അവകാശപ്പെടുന്നത്

0 Comments

Leave a comment