/uploads/news/news_ആറു_വയസുകാരൻ_ബൈക്കോടിച്ചു,_ബന്ധുവിന്റെ_ല..._1732527477_1464.jpg
NEWS

ആറു വയസുകാരൻ ബൈക്കോടിച്ചു, ബന്ധുവിന്റെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കി


വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ആറു വയസുകാരനെ ബൈക്കോടിക്കാൻ പരിശീലിപ്പിച്ച് ബന്ധുവിന്റെ സാഹസം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ കെ ബിജുമോൻ പറഞ്ഞു.  കുട്ടിയുടെ ജീവനു തന്നെ അപകടമാകുന്ന തരത്തിൽ ബോധപൂർവം ബൈക്കിന്റെ നിയന്ത്രണം നൽകിയതിനാണ് നടപടിയെന്ന് അദ്ദേ​ഹം പറഞ്ഞു. 

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാൻഡിൽ കുട്ടിക്ക് നൽകിയാണ് പരിശീലനം നൽകിയത്. അവധി ദിവസമായതിനാൽ ധാരാളം വാഹനങ്ങൾ ഈ റൂട്ടിലുണ്ടായിരുന്നു. കൂടാതെ ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല.
 

കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ആറു വയസുകാരനെ ബൈക്കോടിക്കാൻ പരിശീലിപ്പിച്ച് ബന്ധുവിന്റെ സാഹസം.

0 Comments

Leave a comment