/uploads/news/news_ആലംകോട്_എൽപിഎസിലെ_നാഗസാക്കി_ദിനാചരണം_1691770615_4591.jpg
NEWS

ആലംകോട് എൽപിഎസിലെ നാഗസാക്കി ദിനാചരണം


മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയുടെ ഓർമ്മ പുതുക്കൽ ദിനമായ നാഗസാക്കി ദിനത്തിൽ ഗവൺമെന്റ് എൽപിഎസ് ആലംകോടി ലെ കുട്ടികൾ റാലി ,പ്രതിജ്ഞ, പ്രസംഗം, ഗാനാലാപനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തി. കുട്ടികൾ സ്വന്തമായി തയ്യാറാക്കി വന്ന പ്ലക്കാർഡുകൾ ഏന്തി മുദ്രാ ഗീതങ്ങൾ ആലപിച്ച് നടത്തിയ റാലി ഏറെ ശ്രദ്ധയാകർഷിച്ചു. ക്ലാസ് മുറിയിൽ സഡാക്കോ കൊക്കു കളുടെ നിർമ്മാണവും നടന്നു. സമാധാനത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ സ്കൂളിനു മുന്നിൽ സ്ഥാപിച്ച പ്രത്യേക ബോർഡിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി കയ്യൊപ്പ് ചാർത്തി. ക്വിസ് മത്സരത്തിൽ ഇഫത്ത് ആയിഷ എന്നിവർ വിജയികളായി.

ആലംകോട് എൽപിഎസിലെ നാഗസാക്കി ദിനാചരണം

0 Comments

Leave a comment