തിരുവനന്തപുരം :- സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഓരോ കളിക്കളംവീതം നിർമ്മിക്കുന്നത് സർക്കാരിന്റെ മുഖ്യ അജണ്ടയാണെന്നും അടുത്ത വർഷത്തോടെ ഇത് പൂർത്തിയാകുമെന്നും കായിക മന്ത്രി വി.അബ്ദുറഹിമാൻ
വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിലെ പുതിയതായി നിർമ്മിച്ച അക്കാദമിക്/റെസിഡൻഷ്യൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പോർട്സ് സിലബസ്,സ്പോർട്സ് സർക്യൂട്ട് തുടങ്ങിയവ കായിക മേഖലയിൽ പുതിയതായി നടപ്പിലാക്കി വരികയാണെന്നും ഇത് മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്നും മന്ത്രി പറഞ്ഞൂ
അടുത്ത വർഷം മുതൽ സ്കൂൾ കുട്ടികൾക്ക് കളിക്കളം കായിക പഠന പദ്ധതികൂടി നടപ്പിലാക്കും
ദേശീയ ഒളീംമ്പിക്സ് മത്സരത്തിൽ നിന്നും കളരിയെ ഒഴുവാക്കാൻ കാരണം കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റിന്റെ നിലപാട് മൂലമാണെന്നും ഇത് സംസ്ഥാനത്തിന് പോയിന്റ് കുറയാൻ കാരണമായെന്നും മന്ത്രി കുറ്റപ്പെടുത്തി
ചടങ്ങിൽ വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
കല്ലടനാരായണപിള്ള,ഓ എ ഷാഹുൽ ഹമീദ്,അനിൽകുമാർ എസ്, എംആർ രാജീവ്, അനിൽകുമാർ,ബി.സതീഷ്കുമാർ,രവി കല്ലുമല,ആർ വിഷ്ണു രാജ്,പി കെ അനിൽകുമാർ,തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാ പഞ്ചായത്തിലും കളിക്കളം നിർമ്മിക്കും മന്ത്രി അബ്ദു റഹിമാൻ*





0 Comments