തിരുവനന്തപുരം: നഗരത്തിലെ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര ശനിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഫ്ലാഗ്ഓഫ് ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും. വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ സ്പീക്കർ ഗവർണർക്ക് പതാക കൈമാറും.വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന്മാർക്ക് നൽകുന്നതോടെ വാദ്യമേളത്തിന് തുടക്കമാകും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്‍റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധ സർക്കാർ, സഹകരണ, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ എന്നിവയുടെ അറുപതോളം ഫ്ലോട്ടുകൾ സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ അണിനിരക്കും.
ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും





0 Comments