തിരുവനന്തപുരം: ചെറുവിഷമം ജനങ്ങൾ പോലും അറിയാതിരിക്കാൻ ഒട്ടനവധി അഭ്യാസങ്ങൾ കാണിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയാരജൻ. കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക അവഗണനയാണ് സംസ്ഥാന സർക്കാരിനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്‌ക്കെതിരെ രാജ്ഭവന് മുന്നിൽ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടം വാങ്ങി കേരളം വികസിപ്പിക്കും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും ജയരാജൻ പ്രസംഗത്തിനിടെ പറഞ്ഞു.
'കേരളത്തിന്റെ വികസന കാര്യത്തിൽ കേന്ദ്രസർക്കാർ സഹകരിക്കുന്നില്ലെങ്കിൽ കടം വാങ്ങി വികസിപ്പിക്കും നാടിനെ. ആ വികസനത്തിലൂടെ നമ്മൾ കടം വീട്ടും. ഇവിടെ കച്ചവടക്കാരെല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന് എത്രമാത്രം കടമുണ്ട്. കടം വാങ്ങി നാട് നന്നാക്കി, കടംവീട്ടി, കേരളീയരുടെ മുഴുവൻ അഭിവൃദ്ധിക്ക് നടപടികൾ സ്വീകരിക്കുന്ന ഒരു ജനാധിപത്യ സർക്കാരിനെ എന്തിനാണ് ഇങ്ങനെ വിഷമിപ്പിച്ചുകൊാണ്ടിരിക്കുന്നത്' ജയരാജൻ പറഞ്ഞു.
കേരളം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ്. നിരവധി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചിട്ടുണ്ട്. ഇടത് മുന്നണി അധികാരത്തിൽ വന്നതോട് കൂടിയാണ് ഒരു കുതിപ്പുണ്ടായത്. കേരളത്തെ രക്ഷിച്ചെടുക്കാൻ കഠിനമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഉണ്ടാക്കിയ പുരോഗതി ബിജെപിയേയും യുഡിഎഫിനേയും ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ ഏതെങ്കിലും വികസന പദ്ധതിക്ക് യുഡിഎഫ് ഏഴര വർഷക്കാലത്ത് പിന്തുണച്ചിട്ടുണ്ടോ..വികസനത്തെ തുരങ്കം വെക്കാനാണ് ശ്രമിച്ചത്. സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഗണ്യമായി വെട്ടിചുരുക്കയും കടമെടുക്കാനുള്ള പരിധിയും വെട്ടി ചുരുക്കിയെന്നും ജയരാജൻ പറഞ്ഞു.
കേരളം ഉണ്ടായത് മുതലുള്ള കടങ്ങളൊക്കെ എഴുതി ചേർത്ത് കേരളം കുടിശ്ശികയിലാണെന്ന് എജി സ്ഥാപിച്ചു. പത്രസമ്മേളനം നടത്തി പ്രചാരണം നടത്തിയ എജിക്ക് രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. റിപ്പോർട്ട് നൽകുക മാത്രമാണ് അദ്ദേഹത്തിന്റെ ചുമതലയെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
'എങ്ങനെയാണ് കേരളം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടതുപക്ഷ സർക്കാർ ഒട്ടനവധി അഭ്യാസങ്ങൾ കാണിച്ചാണ് ജനതാത്പര്യങ്ങൾ സംരക്ഷിക്കാൻ ത്യാഗപൂർണ്ണമായി പ്രവർത്തിക്കുന്നത്. ചെറുവിഷമം പോലും ജനങ്ങൾ അറിയാതിരിക്കാൻ അവരെ പൊന്നുപോലെ കാത്ത് സൂക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്'ജയരാജൻ പറഞ്ഞു.
'കേരളത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ കടം വാങ്ങി വികസിപ്പിക്കും നാടിനെ. ആ വികസനത്തിലൂടെ നമ്മള്‍ കടം വീട്ടും





0 Comments