/uploads/news/news_കരുവന്നൂർ:പ്രതിസന്ധി_മറികടക്കാന്‍_തിരുവന..._1696074215_9428.png
NEWS

കരുവന്നൂർ:പ്രതിസന്ധി മറികടക്കാന്‍ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരക്കിട്ട ചർച്ചകൾ


തൃശ്ശൂർ: കരുവന്നൂർ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചർച്ചകൾ. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ചർച്ച നടത്തി. എ.കെ.ജി. സെന്ററിൽ വെച്ചായിരുന്നു ചർച്ച.

കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം നൽകാൻ കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കും എന്ന വാർത്തകൾക്കിടെയാണ് തിരുവനന്തപുരത്തെ തിരക്കിട്ട ചർച്ചകൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്ക് വലിയ രീതിയിലുള്ള പ്രതിരോധം തീർക്കേണ്ടി വരുന്ന സാഹചര്യമാണ്. നിക്ഷേപകരുടെ പ്രതിഷേധത്തിന് പുറമെ ഇ.ഡിയുടെ അന്വേഷണം നേതാക്കളിലേക്കും എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇടപാടുകാരുടെ പണം എത്രയും പെട്ടെന്ന് തിരികെ നൽകാനാണ് പാർട്ടി തീരുമാനം.

കരുവന്നൂർ പ്രശ്‌നം തണുപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ കേരള ബാങ്കിന് 100 കോടി രൂപവരെ അനുവദിക്കാനാകുമെന്നായിരുന്നു കണ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചത്.

കരുവന്നൂർ ബാങ്കിന്റെ ആസ്തികൾ പണയപ്പെടുത്തിയാകും 100 കോടി അനുവദിക്കുക. 282.6 കോടി രൂപയുടെ നിക്ഷേപം ഇനിയും തിരികെ നൽകാനുണ്ട്. ഇതിൽ 100 കോടിയോളം നിക്ഷേപം, പലിശ മാത്രം നൽകി പുതുക്കി. ബാക്കി 182 കോടിയിൽ 50 ശതമാനം മടക്കിനൽകിയാൽ നിക്ഷേപകരെ ആശ്വസിപ്പിക്കാനാകും. അതിനായി 100 കോടി വിനിയോഗിക്കാനാണ് പദ്ധതി.

കരുവന്നൂർ ബാങ്കിലെ ഇടപാടുകാർക്ക് പണം നൽകാൻ കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കും എന്ന വാർത്തകൾക്കിടെയാണ് തിരുവനന്തപുരത്തെ തിരക്കിട്ട ചർച്ചകൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എം.കെ. കണ്ണനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

0 Comments

Leave a comment