തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടക്കേസിൽ രണ്ട് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോളജ് മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജുവിന്റെയും എസ് എഫ് ഐ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത് സത്യസന്ധതയില്ലാത്ത വഞ്ചനാപരമായ പെരുമാറ്റദൂഷ്യമാണ് ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായതെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് പറഞ്ഞു.
വളരെ ഗുരുതരമായ ആരോപണമാണ് ഇരുവർക്കും എതിരെയുണ്ടായത്. അത് കൊണ്ട് തന്നെ വരുന്ന നാലാം തീയതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഇവർക്ക് നിർദേശം നൽകി. കേസിൽ പ്രഥമ ദൃഷ്ട്യാ തന്നെ വഞ്ചനയും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വ്യക്തമാക്കി.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത വിശാഖിന്റെ പേര് യു യു സിയായി സർവ്വകലാശാലയിലേക്ക് അയച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇങ്ങനെ അയച്ച കടലാസിൽ വിശാഖ് ഒപ്പിട്ടിട്ടുണ്ട്. അതിൽ നിന്നു തന്നെ ഇതൊരു ഗൂഡാലോചനയാണെന്ന്് വ്യക്തമാകുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
വളരെ ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കും എതിരെയുണ്ടായത്. അത് കൊണ്ട് തന്നെ വരുന്ന നാലാം തീയതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ പ്രഥമ ദൃഷ്ട്യാ തന്നെ വഞ്ചനയും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.





0 Comments