പെരുമാതുറ : കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ റോഡ് ഉപരോധിച്ച് നാട്ടുക്കാർ. അഴൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് കൊട്ടാരം തുരുത്തിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. വാർഡിൽ ഒരു മാസത്തോളമായി കുടിവെള്ളം കിട്ടാറില്ലെന്നാണ് നാട്ടുക്കാരുടെ പരാതി. കുടിവെള്ളത്തിനായി മറ്റു ഗ്രാമങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് ഗത്യന്തരമില്ലാതെ നാട്ടുകാർ വൈകുന്നേരം 5 മണിയോടെ റോഡ് ഉപരോധ സമരം നടത്തിയത്. കല്ലും തടി കഷ്ണങ്ങളും ഉപയോഗിച്ച് പ്രതിഷേധക്കാർ കൊട്ടാരംതുരുത്ത് വാർഡിലേക്കുള്ള വഴികളെല്ലാം അടച്ചു. കഠിനംകുളത്ത് നിന്നും പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗം ഷാജഹാനും പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന പഞ്ചായത്ത് അംഗത്തിൻ്റെ ഉറപ്പിൽ മേൽ ഒരു മണിക്കൂർ നീണ്ട സമരം അവസാനിപ്പിക്കുകയായിരുന്നു
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ റോഡ് ഉപരോധിച്ച് നാട്ടുക്കാർ





0 Comments