T
വെള്ളനാട്: കുളക്കോട്ടെ ക്ഷേത്രത്തിൽ ചപ്രം എഴുന്നള്ളത്തിന് ശേഷം വാഹനത്തിൽ നിന്ന് ലൈറ്റ് അഴിക്കുന്നതിനിടെ നടന്ന ആക്രമണത്തിൽ രണ്ട് പേർക്കു വെട്ടേറ്റു. കുളക്കോട് കീഴേ കുഴിവിളാകത്ത് വീട്ടിൽ അനീഷ് ചന്ദ്ര (32), സുഹ്യത്ത് കിടങ്ങുമ്മൽ വെളുത്തേട വിഭാഗം അനന്ദ ഭവനിൽ അരുൺ (29) എന്നിവർക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി കുളക്കോടിന് സമീപമാണ് സംഭവം.
വെട്ടേറ്റ അനീഷ് ചന്ദ്ര എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ക്ഷേത്ര വാഹനം ഓടിച്ച ശേഷം ഇതിൽ കെട്ടിയിരുന്ന ലൈറ്റ് അഴിക്കുന്നതിനിടെയാണ് രണ്ടു പേരെത്തി ആക്രമണം നടത്തിയതെന്ന് അനീഷിന്റെ ബന്ധുക്കൾ പറഞ്ഞു. ഈ രണ്ടു പേർക്കൊപ്പം പത്തോളം പേർ ഉണ്ടായിരുന്നു. അനീഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അരുണിനും വെട്ടേറ്റത്. ഇടതുകാലിലും രണ്ട് കൈകൾക്കും വെട്ടേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിൽ ശരീരം മുഴുവൻ പരുക്കേറ്റ അനീഷ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വെള്ളനാട് ആശുപത്രിയിലും ചികിത്സ തേടി. വെട്ടിയ ആൾ മുഖം മറിച്ചിരുന്നു. പരുക്കേറ്റവർ അരുവിക്കര പൊലീസിൽ പരാതി നൽകി.
ചപ്രം എഴുന്നള്ളത്തിന് ശേഷം വാഹനത്തിൽ നിന്ന് ലൈറ്റ് അഴിക്കുന്നതിനിടെ നടന്ന ആക്രമണത്തിലാണ് രണ്ട് പേർക്കും വെട്ടേറ്റത്





0 Comments