ചിറയിൻകീഴ് : മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവും, മുതലപൊഴിയിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കെതിരെയും കേരളാപോലീസെടുത്ത കള്ള കേസുകൾ പിൻവലിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ടാണ് കെഎൽസിഎ പൂത്തുറ സെൻറ് റോക്കി ചർച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടിയുടെ ഉത്ഘടനം പൂത്തുറ ഇടവക വികാരി ഫാദർ ബീഡ് മനോജ് നിർവ്വഹിച്ചു. തിരുവനന്തപുരം അതിരൂപത കെഎൽസിഎ ട്രഷറർ ജോഷി ജോണി, കെഎൽസിഎ അഞ്ചുതെങ്ങ് ഫെറോന പ്രസിഡന്റ് നെൽസൺ ഐസക്, പൂത്തുറ ഇടവക കെഎൽസിഎ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയവർ പ്രസംഗിച്ചു.
കെഎൽസിഎ പൂത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.





0 Comments