/uploads/news/news_ചാണ്ടി_ഉമ്മന്‍_എം.എല്‍.എയായി_ഇന്ന്_സത്യപ..._1694406879_9532.jpg
NEWS

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


തിരുവനന്തപുരം : ചാണ്ടി ഉമ്മന്‍ ഇന്ന് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പമാകും ചാണ്ടി ഉമ്മന്‍ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. തെരഞ്ഞെടുപ്പില മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടേത്.

 

പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍ഡിഎഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു. വെറും 6447 വോട്ടുകള്‍ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു.

 

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0 Comments

Leave a comment