കണിയാപുരം: ആലുമ്മൂട് വാർഡിൽ മാലിന്യം കൊണ്ട് തള്ളാനുള്ള അണ്ടൂർക്കോണം പഞ്ചായത്തിൻ്റെ തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് ആലുമ്മൂട് വാർഡ് കമ്മിറ്റി അണ്ടൂർക്കോണം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനു സമീപം കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ആലുമ്മൂട് വാർഡിലെ സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടുന്ന ജനവാസ മേഖലയിൽ നിക്ഷേപിക്കുന്നവാനുള്ള തീരുമാനമാണ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. കോൺഗ്രസ് ഭാരവാഹികളായ ശിവകുമാർ, ആലുമ്മൂട് സഫർ, ഫാറൂഖ്, ജാബു, ഭൂവനേന്ദ്രൻ നായർ, സലാഹുദ്ധീൻ, ഷരീഫ് എന്നിവർ നേതൃത്വം നൽകി.
മാലിന്യം ആലുമ്മൂട് വാർഡിലെ സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടുന്ന ജനവാസ മേഖലയിൽ നിക്ഷേപിക്കുന്നവാനുള്ള തീരുമാനമാണ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്





0 Comments