/uploads/news/news_ഡല്‍ഹി_സ്‌ഫോടനം:_കാര്‍_ഉടമ_കസ്റ്റഡിയില്‍_1762831498_1247.jpg
NEWS

ഡല്‍ഹി സ്‌ഫോടനം: കാര്‍ ഉടമ കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കാറുടമ കസ്റ്റഡിയില്‍. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സല്‍മാന്‍ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താന്‍ മറ്റൊരാള്‍ക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സല്‍മാന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പോലിസ് പറയുന്നു. ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറ് പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരില്‍ 15 പേരെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് മേഖലയുടെ സുരക്ഷ എന്‍എസ്ജി കമാന്‍ഡോ ഏറ്റെടുത്തു.

ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്

0 Comments

Leave a comment