/uploads/news/news_തിരുവനന്തപുരം_കഠിനംകുളത്ത്_മത്സ്യത്തൊഴില..._1690012522_3799.jpg
NEWS

തിരുവനന്തപുരം കഠിനംകുളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു


കഠിനംകുളം മര്യനാടിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.മര്യനാട് ഫിഷർ മെൻ കോളനിക്ക് സമീപം അർത്തിയിൽ പുരയിടം വീട്ടിൽ ആന്റണിയുടെ മകൻ 46 വയസ്സുള്ള ജോണിയാണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെ കടലിൽ വച്ച് വള്ളത്തിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ അവശനിലയിലായ ജോണിയെ കരയ്ക്കെത്തിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമണിയോടെ ഫ്രെഡി എന്നയാളുടെ സ്വർഗാരോഹിതമാത എന്ന വള്ളത്തിൽ മറ്റ് 5 പേർക്കൊപ്പമാണ് മത്സ്യബന്ധനത്തിന് പോയത് .ഭാര്യ -ഷീജ , മക്കൾ - രാഹുൽ ,ജോഷിൻ

തിരുവനന്തപുരം കഠിനംകുളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0 Comments

Leave a comment