പയ്യന്നൂർ: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ജാതിവിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ. പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. പയ്യന്നൂർ എംഎൽഎ മധുസൂദന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിക്ക് ഇത്തരമൊരു അനുഭവമുണ്ടായത്. ജനുവരി 26ന് ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം നടന്നത്.
പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെവെച്ചതാണ് വിവാദമായത്. താഴെ നിന്ന് വിളക്കെടുത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ മന്ത്രിക്ക് നൽകിയെങ്കിലും അത് വാങ്ങാൻ അദ്ദേഹം തയ്യാറായില്ല. മന്ത്രിക്ക് ദീപം കൈമാറാൻ ആവശ്യപ്പെട്ടപ്പോൾ സഹപൂജാരി അത് നിലത്ത് വെക്കുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ടിഐ മധുസൂദനനും ദീപം കൊളുത്താൻ തയ്യാറായില്ല. അതേസമയം മന്ത്രിയുടെ പ്രസംഗത്തിൽ ചെറുപ്പം മുതലേ താൻ നേരിട്ട് കൊണ്ടിരിക്കുന്ന ജാതിവിവേചനത്തെ കുറിച്ച് സംസാരിച്ചു.
ദീപം നിലത്ത് നിന്നെടുത്ത് കൊളുത്താൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി വേദിയിൽ പറഞ്ഞിരുന്നു. എംഎൽഎ മധുസൂദനനും പൂജാരിയുടെ നടപടിയെ വിമർശിച്ചിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ ചെയർമാൻ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഈ സംഭവമാണ് കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി വീണ്ടും തുറന്ന് കാണിച്ചത്.
അതേസമയം ദേവസ്വം മന്ത്രിയുടെ തുറന്നുപറച്ചിലിൽ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടും തന്റെ നിലപാട് അറിയിച്ചു. ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണ്. ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ലെന്നും തന്ത്രി പറഞ്ഞു. സംഭവസമയത്ത് താൻ സ്ഥലത്തുണ്ടായിരുന്നു. മന്ത്രിയോ എംഎൽഎയോ ഇതുവരെ പരാതി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാതി മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും തന്ത്രി പറഞ്ഞു.
വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ ജാതിവിവേചനത്തെ രൂക്ഷമായിട്ടായിരുന്നു വിമർശിച്ചത്. ക്ഷേത്രത്തിന്റെ പേര് മന്ത്രി പറഞ്ഞിരുന്നത്. വിളക്ക് കത്തിച്ചശേഷം സഹപൂജാരി തനിക്ക് തരാതെ നിലത്ത് വെച്ചെന്നും, താൻ അതെടുത്ത് കത്തിച്ചില്ല. പോയി പണിനോക്കാൻ പറഞ്ഞെന്നുവുമായിരുന്നു മന്ത്രി പറഞ്ഞത്.
താൻ തരുന്ന പൈസയ്ക്ക് അയിത്തമില്ല. തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ആ വേദിയിൽ വ്യക്തമാക്കിയിരുന്നു. താൻ ഇക്കാര്യം അപ്പോൾ തന്നെ ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. ആ പൂജാരിയെ ഇരുത്തി കൊണ്ട് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെവെച്ചതാണ് വിവാദമായത്





0 Comments