/uploads/news/news_നബി_ദിനം_ആഘോഷിച്ച്_വിശ്വാസികള്‍:_മാനവികത..._1695899453_6082.png
NEWS

നബിദിനം ആഘോഷിച്ച് വിശ്വാസികള്‍: മാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും


പുണ്യപ്രവാചകൻ മുഹമ്മദ് നബിയുടെ സ്മരണകൾ ഉയർത്തി ഇസ്ലാം മത വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുന്നു. ഹിജ്റ കലണ്ടർ പ്രകാരം റബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. ഇസ്ലാമിക കലാപരിപാടികളും പ്രത്യേക പ്രാർത്ഥനയും അടക്കമാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള പരിപാടികളിൽ അന്നദാനവും നടത്തപ്പെടുന്നു.

എ ഡി 571 ൽ മക്കയിൽ ജനിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് ഇന്ന്. നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് മുസ്ലിം സംഘടനകളുടെ ആവശ്യം കണക്കിലെടുത്ത് അവധി ഇന്നേക്ക് മാറ്റുകയായിരുന്നു.  നബിദിന ആശംസകളുമായി നിരവധി പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.


പിണറായി വിജയൻ - മുഖ്യമന്ത്രി

സാഹോദര്യവും സമത്വവും ഒത്തുചേരുന്ന മാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നത്. ആ മാനവികതയുടെ സൗരഭം മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്നേഹത്തോടെ ഒത്തുചേരാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തിൽ ഏവർക്കും സാധിക്കട്ടെ. ഹൃദയപൂർവ്വം നബിദിനാശംസകൾ നേരുന്നു.


വിഡി സതീശൻ - പ്രതിപക്ഷ നേതാവ്

സ്‌നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായൊരു ജീവിതത്തിലൂടെ വിശ്വ മാനവികതയെന്ന സന്ദേശമാണ് പ്രവാചകൻ മുഹമ്മദ് നബി മുന്നോട്ടുവച്ചത്. ഇതു തന്നെയാണ് നബിദിനത്തിന്റെ സന്ദേശവും. പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക വചനങ്ങൾ യാർത്ഥ്യമാക്കുന്നതാകട്ടെ ഇത്തവണത്തെ നബിദിനം. എല്ലാവർക്കും നബി ദിനാശംസകള്


രമേശ് ചെന്നിത്തല - മുൻ പ്രതിപക്ഷ നേതാവ്

അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അകപ്പെട്ടവരിലേക്ക്തന്റെ ആശയങ്ങളിയുടെ വെളിച്ചം പകർന്നേകിയ പ്രവാചകനായ മുഹമ്മദ് നബിയുടെ വചനങ്ങൾ സമൂഹത്തെയാെകെ ഉദ്ധരിക്കാൻ ശേഷിയുള്ള സമാധാനത്തിന്റെ സന്ദേശങ്ങളാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം വിതറുന്ന ഇന്നിന്റെ നാളുകളിൽ നബി തിരുമേനിയുടെ വാക്കുകൾ ഗുണകരമാകട്ടെ. ഏവർക്കും നബിദിനാശംസകൾ...

ബി ജെ പി - കേരളം

മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും കരുണയുടെ കൈത്താങ്ങായി മാറുവാനും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് മറ്റൊരു നബിദിനം കൂടി വന്നെത്തിയിരിക്കുന്നു. ഏവർക്കും ആശംസകൾ.

ഇസ്ലാമിക കലാപരിപാടികളും പ്രത്യേക പ്രാർത്ഥനയും അടക്കമാണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള പരിപാടികളില്‍ അന്നദാനവും നടത്തപ്പെടുന്നു.

0 Comments

Leave a comment