/uploads/news/news_പോലിസ്_ഉദ്യോഗസ്ഥന്‍_തൂങ്ങിമരിച്ച_നിലയില..._1763270230_8857.jpg
NEWS

പോലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍


പാലക്കാട്: ചെര്‍പ്പുളശേരി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ബിനു തോമസ് തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്സിലേക്ക് പോയ ബിനുവിനെ ഏറെനേരം കഴിഞ്ഞും കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ബിനു തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്സിലേക്ക് പോയ ബിനുവിനെ ഏറെനേരം കഴിഞ്ഞും കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ബിനു തൂങ്ങി മരിച്ചതായി കണ്ടെത്തിയത്

0 Comments

Leave a comment