തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്ത് നിന്നും മണലും കല്ലും നീക്കം ചെയ്യാൻ അദാനി ഗ്രൂപ്പ് കൂടുതൽ യന്ത്രങ്ങൾ എത്തിച്ചു. പെരുംമ്പാവൂരിൽ നിന്നും ലോങ് ഭൂം ലെന്ത് എസ്ക വേറ്ററാണ് ഇന്ന് രാവിലെയോടെ മുതലപ്പൊഴിയിലെത്തിയത്. അഴിമുഖത്തെ പാറ നീക്കം ചെയ്യാനായി ക്രെയിൻ എത്തിച്ചതിനുപ്പുറമേയാണ് ഇപ്പോൾ എസ്കവേറ്റർ കൂടി എത്തിച്ചത്. എന്നാൽ കുറ്റൻ കല്ലുകൾ നീക്കം ചെയ്യാൻ ലോങ് ഭും ക്രെയിൻ എത്തിക്കേണ്ടതുണ്ട്. അടുത്ത ദിവസം തന്നെ ക്രെയിൻ എത്തുമെന്നാണ് അദാനി ഗ്രൂപ്പ് അധികൃതർ പറയുന്നത്. ക്രെയിനും എസ്കവേറ്ററും ഉപയോഗിച്ചുള്ള അഴിമുഖത്ത് ചെറിയ പാറകൾ നീക്കുന്ന പ്രവർത്തനങ്ങളാണ് മുതലപ്പൊഴിയിൽ. കൂറ്റൻ ക്രെയിൻ എത്തിയാൽ അഴിമുഖത്ത് ഇറങ്ങി ജോലികൾ ചെയ്യാനുള്ള പാതയൊരുക്കലാണ് ഇന്ന് നടത്തിയത്. അതേ സമയം പ്രവർത്തന പുരോഗതി വിലയിരുത്താൻ ഉച്ചയോടെ ഫിഷറീസ് ഡയറക്ടർ മുതലപ്പൊഴിയിൽ എത്തിയിരുന്നു.
മുതലപ്പൊഴിയിൽ കല്ലും മണലും നീക്കം ചെയ്യാൻ എസ്കവേറ്റർ കൂടി എത്തിച്ചു.





0 Comments