/uploads/news/news_മുതലപ്പൊഴിയിൽ_കേന്ദ്ര_സംഘം_നാളെ_എത്തും_1689477275_4599.jpg
NEWS

മുതലപ്പൊഴിയിൽ കേന്ദ്ര സംഘം നാളെ എത്തും


തിരുവനന്തപുരം : മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയായി മാറിയ സാഹചര്യം പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദ്ഗധ സംഘം നാളെ മുതലപ്പൊഴിയിൽ എത്തും.കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ ഉൾപ്പെടുന്ന സംഘമാണ്  എത്തുന്നത്.കേന്ദ്ര സഹമന്ത്രിയെ കൂടാതെ ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

അതേ സമയം മുതലപ്പൊഴിയിലെ അശാസ്ത്രിയ നിർമ്മാണമാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. അഴിമുഖത്തെ അഴകുറവും വീതി കുറവും പരിഹരിക്കാനായാൽ താൽകാലിക ആശ്വാസമുണ്ടാകുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു. ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി നിവേദനങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും പ്രശ്ന പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് മത്സ്യതൊഴിലാളി സംഘടനകൾ. മത്സ്യതൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ താഴപ്പള്ളിയിലെ ഹാർബർ എക്സ്ക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തും. വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന സമരത്തിൻ്റെ സമാപനം സമ്മേളന ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും.ഇതോടെ വരും ദിവസങൾ മുതലപ്പൊഴി സമരവേദി കൂടിയായി മാറിയേക്കാം

മുതലപ്പൊഴിയിൽ കേന്ദ്ര സംഘം നാളെ എത്തും

0 Comments

Leave a comment