/uploads/news/news_മുതലപ്പൊഴിയിൽ_മത്സ്യബന്ധന_വള്ളം_മറിഞ്ഞ്_..._1691048237_2759.jpg
NEWS

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം


തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം.16 അംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു.

വർക്കല സ്വദേശി നൗഷാദിൻ്റെ ഉടസ്ഥതയിലുള്ള ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളായ സവാദ്, സജിർ, ഉമ്മർ, റൂബിൻ, കഹാർ, സഹദ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടന്മാർ അറിയിച്ചു.  

അപകടം സമയത്ത് കടലിൽ പെട്രോളിങ് നടത്തുകയായിരുന്ന ഫിഷറീസ് റെസ്ക്യൂ ടീമിൻ്റെ ഒരു ബോട്ടിലുണ്ടായിരുന്ന 4 പേർക്ക് കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താനായില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. മത്സ്യതൊഴിലാളികൾ ഒന്നിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാലാണ് വലിയ അപകടം ഒഴിവായത്.. മുതലപ്പൊഴിയിൽ 2 മാസത്തിനിടെയുള്ള 19-ാം മത്തെ അപകടമാണ് ഇന്ന് നടന്നത്.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം

0 Comments

Leave a comment