തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. വള്ളത്തിൽ ഉണ്ടായിരുന്ന 7 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 7 : 20 ഓടെ സംഭവം .അഞ്ചുതെങ്ങ് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ബോയ്സ് എന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. അഞ്ചുതെങ്ങ് സ്വദേശികളായ ക്രിസ്തുദാസ്, വിനോദ്, വിച്ചു ,സുജിൻ സിൽവാ, ബിനു വിൻസെൻ്റ്, ജിബിൻ , ജിത്തു, എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ പരിക്കേറ്റ ക്രിസ്തുദാസ്, വിനോദ്, എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഖത്ത് പരിക്കേറ്റ ക്രിസ്തുദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിൽ മുതലപ്പൊഴിയിൽ നടക്കുന്ന പതിനേഴാമത്തെ അപകടമാണ് ഇന്ന് നടന്നത്. മറൈൻ എൻഫോഴ്സ്മെൻ്റും കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം





0 Comments