/uploads/news/news_മുതലപ്പൊഴിയിൽ_വീണ്ടും_അപകടം._1694004322_6557.jpg
NEWS

മുതലപ്പൊഴിയിൽ വീണ്ടും അപകടം.


പെരുമാതുറ : മുതലപ്പൊഴിയിൽ വീണ്ടും അപകടം. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽ പ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. മത്സ്യതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മത്സ്യ ബന്ധനം കഴിഞ്ഞ് വരവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുലിമുട്ടിൽ ഇടിച്ചതോടെ വള്ളത്തിലുണ്ടായിരുന്ന മത്സ്യ ബന്ധന ഉപകരണങ്ങൾ കടലിലേക്ക് വീണു.  പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിപ്പെട്ടത്.

 

 വള്ളം മറിയുന്ന സ്ഥിതിയിലെത്തിയെങ്കിലും സ്രാങ്കിൻ്റെ അവസരോചിച്ചമായ ഇടപ്പെടലും മനസ്സാനിദ്ധ്യവും കാരണം വള്ളത്തിലുണ്ടായിരുന്ന26 തൊഴിലാളികളെയും സുരക്ഷിതമായി ഹാർബറിൽ എത്തിച്ചു. കഴിഞ്ഞ ദിവസവും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടും മറ്റൊരു മത്സ്യബന്ധന വള്ളവും സമാപനമായ രീതിയിൽ അപകടത്തിൽ പ്പെട്ടിരുന്നു. അഴിമുഖത്തെ ആഴ കുറവാണ് അപകടത്തിനടയാക്കുന്നതെന്നാണ് മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അദാനി ഗ്രൂപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ നടപടികൾ അനന്തമായി നീളുന്നത്തിൽ മത്സ്യതൊഴിലാളികൾ രോക്ഷാകുലരാണ്..

മുതലപ്പൊഴിയിൽ വീണ്ടും അപകടം.

0 Comments

Leave a comment