കൊല്ലം ജില്ലയിൽ നിന്നു കാണാതായ ആറുവയസുകാരിയുടെ രക്ഷിതാക്കളുടെ ബൈറ്റ് കിട്ടിയോ എന്ന് സുജയ പാർവതി ആവർത്തിച്ചു ചോദിക്കുന്നു. പൊലീസ് മൊഴിയെടുക്കുന്നതിനാൽ കിട്ടുന്നില്ലെന്നു ഖേദപൂർവം റിപ്പോർട്ടർ. പകരം ആറുവയസുകാരിക്കൊപ്പമുണ്ടായിരുന്ന ചേട്ടൻ കുട്ടിയെ, അവന്റെ മാനസിക നിലപോലും പരിഗണിക്കാതെ, മാദ്ധ്യമങ്ങൾ ചോദ്യം ചെയ്യുന്നു. അവന്റെ കൂടപ്പിറപ്പിനെ ഇപ്പോഴും കിട്ടിയിട്ടില്ലെന്നോർക്കണം. അവൻ സങ്കടത്തോടെ ഓരോന്നു പറയുന്നു, വീട്ടിനകത്ത് അലമുറകൾ.
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്വകാര്യതയിൽ ക്യാമറകൾ കടന്നുകയറി അവർ വിങ്ങിക്കരയുന്ന ദൃശ്യങ്ങൾ ആവർത്തിച്ചു കാണിക്കുന്നു. പൊലീസിന്റെ എല്ലാ നീക്കങ്ങളും ചാനലുകൾ പരസ്യമാക്കുന്നു. കാർ പോയ വഴിയെ എങ്ങോട്ടൊക്കെ രക്ഷപ്പെടാം, ഏതൊക്കെയാണു തിരക്കുകുറഞ്ഞ വഴികൾ, എവിടെയൊക്കെ പൊലീസുണ്ട് എന്നെല്ലാം ചാനലുകൾ വിശദമാക്കുന്നു. തട്ടിക്കൊണ്ടുപോയവർക്ക് മൊബൈലിൽ ചാനൽ ദൃശ്യങ്ങൾ കണ്ട് രക്ഷപ്പെടാനായി ചാനലുകൾ എല്ലാ വഴിയുമൊരുക്കുന്നു. സമീപകാലത്ത് ഒരു കുട്ടിയെ കാണാതായതും പിന്നെ സംഭവിച്ച ദുരന്തവും ഒരു റിപ്പോർട്ടർ വർണ്ണിക്കുന്നു.
ഒരു ചാനൽ മാത്രമല്ല, പലരും.
ചേട്ടൻ കുട്ടിയുടെയോ വീട്ടുകാരുടെയോ മാനസികാവസ്ഥകളെ പാടേ തൃണവൽഗണിച്ച് റേറ്റിംഗിനായുള്ള പരാക്രമമാണ്. മുംബൈ ഭീകരാക്രമണ സമയത്ത് ചാനൽ നീക്കങ്ങൾ ലൈവായി കാണിച്ച് ഭീകരരെ സഹായിച്ച അതേ മാദ്ധ്യമ ക്രിമിനൽ വർഗം! അവർക്കെതിരെ മാടമ്പിമാരൊന്നും ആഞ്ഞടിക്കില്ല. അവർ മാദ്ധ്യമ പരിലാളനയ്ക്കായി ആർത്തി പിടിച്ചു നടക്കുന്നവരാണ്. മാദ്ധ്യമ സൃഷ്ടികളായ സോപ്പു കുമിളകൾ. മാദ്ധ്യമങ്ങളിൽ ചിത്രം വരാനായി സംഘപരിവാർ വർഗീയവാദികളുടെ യജ്ഞങ്ങളും, വ്യവഹാരികളായ കെട്ടിട നിർമ്മാണക്കമ്പനികളുടെ ഉദ്ഘാടന മഹാമഹങ്ങളും, പീഡനക്കേസിലെ സെലിബ്രിറ്റി വിറ്റ്നസായ ചലച്ചിത്ര നടിയുടെ വണ്ടിയുടെ സ്റ്റിക്കറൊട്ടിക്കലും, കാക്കിയിട്ട പക്കാ ക്രിമിനലിന്റെ ചെവി കടിക്കലുമൊക്കെയായി മാദ്ധ്യമങ്ങളിൽ നിറയാൻ കേരളം മുഴുവൻ ഹരം പിടിച്ചു പാഞ്ഞു നടക്കുന്ന നികൃഷ്ടജീവികളായ ഹൈപ്പർ ആക്റ്റീവ് മാടമ്പിമാർ മാദ്ധ്യമ ആഭാസങ്ങൾക്കു നേരെ കണ്ണടയ്ക്കും. മാദ്ധ്യമ ക്രിമിനലുകളും മാടമ്പിമാരും പരസ്പരം കുടപിടിക്കും.
ഈ ആഭാസൻമാരായ മാടമ്പികളെയും മാദ്ധ്യമ ക്രിമിനലുകളെയും നിലയ്ക്കു നിർത്തേണ്ട ചുമതല നമ്മൾ ജനങ്ങളുടേതാണ്. മാടമ്പിമാരെയും മാദ്ധ്യമ ക്രിമിനലുകളെയും മുഖമടച്ച് ആട്ടിയിറക്കണം, പരസ്യമായി. ഏഴാം തര ഉദ്ഘാടന വേദികൾ ക്രിമിനലുകൾക്കും വിവാദവ്യക്തിത്വങ്ങൾക്കുമൊപ്പം നിരങ്ങുന്ന മാടമ്പിമാരെയും ദുരന്തമുഖങ്ങളിൽ മനുഷ്യത്വ രഹിതമായി പെരുമാറുന്ന എല്ലാ മാദ്ധ്യമ ക്രിമിനലുകളെയും കൂവിയോടിച്ചാൽ പോര, ആട്ടിയോടിക്കുക തന്നെ വേണം.
കടപ്പാട് – സോഷ്യൽ മീഡിയ
പൊലീസിന്റെ എല്ലാ നീക്കങ്ങളും ചാനലുകൾ പരസ്യമാക്കുന്നു. കാർ പോയ വഴിയെ എങ്ങോട്ടൊക്കെ രക്ഷപ്പെടാം, ഏതൊക്കെയാണു തിരക്കുകുറഞ്ഞ വഴികൾ, എവിടെയൊക്കെ പൊലീസുണ്ട് എന്നെല്ലാം ചാനലുകൾ വിശദമാക്കുന്നു.





0 Comments