വാഷിംഗ്ടൺ: 2023 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ഒരു ദിവസം ശരാശരി ഒന്നിൽ കൂടുതൽ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്നും ഹിന്ദുത്വ വാച്ച് റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ മുസ്ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാഷിംഗ്ടൺ ആസ്ഥാനമായുള്ള സംഘമാണ് ഹിന്ദുത്വ വാച്ച്.
2023, 2024 വർഷങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് വിദ്വേഷപ്രസംഗത്തിന്റെ 70 ശതമാനവും നടത്തുന്നതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ. 29 ശതമാനവും മഹാരാഷ്ട്രയിലാണ്. മുസ്ലിംകൾക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതിൽ കൂടുതലും.
80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോർട്ട് ചെയ്യുന്നു. 2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങൾ വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഈ വർഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉൾപ്പെടെയുള്ള സംഘടനകൾക്കോ പങ്കുണ്ടെന്ന് വ്യക്തമാണ്. ഇവയെല്ലാം ആർഎസ്എസുമായി ബന്ധപ്പെട്ടു കിടക്കുന്ന സംഘടനകളാണെന്നും ഹിന്ദുത്വ വാച്ച് വ്യക്തമാക്കുന്നു. സംഘടനകളുടെ ഓൺലൈൻ പ്രവർത്തനം, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ എന്നിവ കൂടി ശേഖരിച്ചാണ് റിപ്പോർട്ട്.
2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.





0 Comments